കെ റെയിൽ പദ്ധതി ചെലവ് 84,000 കോടി കവിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടതുസർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങൾക്ക് പാർട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു. പദ്ധതിയെ പരിഷത്ത് എതിർത്ത സാഹചര്യത്തിലാണ് പ്രതികരണം
ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും നന്ദിഗ്രാം മോഡൽ സമരത്തിനാണ് ശ്രമിക്കുന്നത്. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഈ കെണിയിൽ യുഡിഎഫും വീണു. കെ റെയിൽ യഥാർഥ്യമായാൽ യുഡിഎഫിന്റെ ഓഫീസ് പൂട്ടും. അതിരപ്പള്ളി പദ്ധതിക്ക് ഇപ്പോൾ പ്രസക്തി കുറഞ്ഞെന്നും കോടിയേരി പറഞ്ഞു.