തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ 19കാരനെ കള്ളനെന്ന് കരുതി പിതാവ് കുത്തിക്കൊന്നു

 

മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിനോട് പറഞ്ഞു

സംഭവത്തിന് പിന്നാലെ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് അനീഷിനെ ആക്രമിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിനുള്ളിൽ ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ കണ്ടതോടെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്‌റ്റേഷനിൽ വിവരം വിളിച്ചുപറഞ്ഞു. പോലീസെത്തിയാണ് കുത്തു കൊണ്ട് വീണ അനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല