കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

 

കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു.

പീഡന വിവരം പെൺകുട്ടി മാതാവിനെ അറിയിച്ചതിനെ തുടർന്ന് മാതാവ് മുണ്ടക്കയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പ്രതിയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.