സിസിടിവി ദൃശ്യങ്ങൾ തെളിവായി: കിറ്റക്‌സിൽ പോലീസിനെ ആക്രമിച്ച പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

 

സാബു ജേക്കബിന്റെ കിറ്റക്‌സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ. ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലത്ത് അഴിഞ്ഞാടുകയും മൂന്ന് പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്ത ക്രിമിനലുകളിൽ പത്ത് പേരെ കൂടിയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇതോടെ കേസിൽ അറസ്റ്റിലായ കിറ്റക്‌സ് ക്രിമിനലുകളുടെ എണ്ണം 174 ആയി. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്