പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു

 

പാലക്കാട് പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേർ പത്തനംതിട്ടയിലും ആലപ്പുഴയിൽ രണ്ട് പേരും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഓരോരുത്തരുമുണ്ട്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ അയർലാൻഡിൽ നിന്നും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധയുണ്ടായിരിക്കുന്നത്.