മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്.
ഇന്നലെ ഡൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ നിരീക്ഷണത്തിലുണ്ട്.
,