ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് കർണാടകയിലെത്തിയ രണ്ട് പേർക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.
66, 46 വയസ്സുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥികീരിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകേേഭദം സ്ഥിരീകരിച്ചത്. ഇരുവരെയും ഉടൻ തന്നെ ഐസോലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.