ജവാദ് ചുഴലിക്കാറ്റ്: ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു

  ജവാദ് ചുഴലിക്കാറ്റ് ഭീതി ഉയർത്തുന്ന സാഹചര്യത്തിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു. സിൽച്ചർ-തിരുവനന്തപുരം അരുനോയ് പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ(Train No.12508), ധനബാദ്-ആലപ്പുഴ പ്രതിദിന എക്‌സ്പ്രസ്സ്(Train No.13351), പാറ്റ്‌ന-എറണാകുളം ബൈവീക്കലി സൂപ്പർഫാസ്റ്റ്(Train No.22644) എന്നീ ട്രെയിനുകളാണ് റദ്ദ് ചെയ്തത്. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് ട്രെയിൻ (Train No. 22641), കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ്സ് (Train No. 15905) എന്നിവ നേരത്തെ റദ്ദ്…

Read More

മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കരുത്; മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചു

മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്കയുണ്ടെന്നും ഡാം ഷട്ടറുകൾ പകൽ മാത്രം തുറക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയത്തു. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനയ്ക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൃത്യമായ മുന്നറിയിപ്പില്ലെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് പുലർച്ചെ നാലു മണിക്കാണ് ഷട്ടർ തുറന്നതെന്നും പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും കത്തിൽ…

Read More

ശരീരഭാരം കുറയ്ക്കാൻ കുടംപുളി ഇങ്ങനെ ഉപയോഗിക്കാം

    മീൻകറിക്ക് രുചി കൂട്ടുക എന്നതു മാത്രമാണോ കുടംപുളിയുടെ ഉപയോഗം? അല്ലേയല്ല നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കുടംപുളി. ഒരു പഴവർഗം ആയാണ് കുടംപുളിയെ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുടംപുളി. കുടംപുളിയിലടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (HSA) എന്ന ഫൈറ്റോകെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് കഴിയും. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്. തലച്ചോറിൽ…

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ വീണ്ടും തുറന്നു; 2944.77 ഘനയടി വെള്ളം പെരിയാറിലേക്ക്

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്ന് 8000 ഘനയടിയിലധികം വെള്ളം തമിഴ്‌നാട് പെരിയാറിയിലേക്ക് ഒഴുക്കിയിരുന്നു. വിവരമറിഞ്ഞ റവന്യു ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. മഞ്ചുമല, ആറ്റോരം, കശ്ശിക്കാട് ആറ്റോരം മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

Read More

ഒമിക്രോൺ: കേരളത്തിലും അതീവ ജാഗ്രത; വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കി

രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാൽ കൂടുതൽ ശക്തമായ പ്രതിരോധം വീണ ജോർജ് പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിലവിൽ 26 രാജ്യങ്ങൾ ഹൈ റിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർ…

Read More

നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

നടൻ ബ്രഹ്മ മിശ്രയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. മരണം സംഭവിച്ചിട്ട് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ് ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്തുകയറിയത്.

Read More

ബാഹ്യവസ്തുക്കൾ ചെവിയിൽ ഇടുന്നവരും, മൂക്കിലിട്ടു തുമ്മുന്നവരും അറിയാൻ; കാത്തിരിക്കുന്നുണ്ട് ഈ രോഗങ്ങൾ

    തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവപോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കോവിഡ് കാല പശ്ചാത്തലത്തില്‍. ഈ മുന്നറിയിപ്പിനു കാരണം – ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള രോഗാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ്. തണുപ്പുകാലത്ത് തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതയ്ക്കു കാരണം നിര്‍വചിക്കപ്പെട്ടിരിക്കുന്ന രോഗകാരണങ്ങള്‍ക്കപ്പുറം നാം അവഗണിക്കുന്ന അല്ലെങ്കില്‍ നാം അറിയാതിരിക്കുന്ന ചിലതരം അലര്‍ജികള്‍ മൂലമാകാം. ഉദാഹരണത്തിന് തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ചിലതരം…

Read More

ഡൽഹി വായുമലിനീകരണം: 24 മണിക്കൂറിനുള്ളിൽ പരിഹാരമായില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീം കോടതി

ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി. 24 മണിക്കൂറിനുള്ളിൽ ഇത് പരിഹരിക്കാനുള്ള നിർദേശവുമായി എത്തിയില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലാണ് ബഞ്ചാണ് സർക്കാരുകളുടെ അനാസ്ഥക്കെതിരെ രൂക്ഷമായി പ്രതികരിച്ചത് മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും കാണുന്നില്ല. സമയം വെറുതെ പാഴാക്കുകയാണ്. 24 മണിക്കൂർ സമയം തരികയാണ്. ഗൗരവം ഉൾക്കൊണ്ട് പരിഹാരം കണ്ടെത്താൻ സർക്കാരുകൾ തയ്യാറാകണമെന്നും കോടതി നിർദേശിച്ചു എന്നാൽ മലിനീകരണം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ…

Read More

ഭർത്താവിനെ വിട്ട് മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെ കാമുകൻ കുത്തിക്കൊന്നു

ആന്ധ്രപ്രദേശിലെ പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹർഷവർധനാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിട്ട് യുവതി അടുത്തിടെ ഭർത്താവിന്റെ പക്കലേക്ക് തിരിച്ചെത്തിയ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത് അഞ്ച് വർഷം മുമ്പാണ് റിസ്വാനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പം ഇവർ മൂന്ന് മാസം മുമ്പ് ഒളിച്ചോടി. എന്നാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും തിരികെ ഭർത്താവിന്റെ കൂടെ അയക്കുകയും…

Read More

സംസ്ഥാനത്ത് ഇന്ന് 4700 പേർക്ക് കൊവിഡ്, 66 മരണം; 4128 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More