ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി. 24 മണിക്കൂറിനുള്ളിൽ ഇത് പരിഹരിക്കാനുള്ള നിർദേശവുമായി എത്തിയില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലാണ് ബഞ്ചാണ് സർക്കാരുകളുടെ അനാസ്ഥക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്
മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും കാണുന്നില്ല. സമയം വെറുതെ പാഴാക്കുകയാണ്. 24 മണിക്കൂർ സമയം തരികയാണ്. ഗൗരവം ഉൾക്കൊണ്ട് പരിഹാരം കണ്ടെത്താൻ സർക്കാരുകൾ തയ്യാറാകണമെന്നും കോടതി നിർദേശിച്ചു
എന്നാൽ മലിനീകരണം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.