നടൻ ബ്രഹ്മ മിശ്രയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. മരണം സംഭവിച്ചിട്ട് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ്
ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്തുകയറിയത്.