കൊടുങ്കാറ്റിൽപ്പെട്ട് ബോട്ടുകൾ മറിഞ്ഞു; ഗുജറാത്തിൽ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

ഗുജറാത്തിൽ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. സോമർനാഥ് ജില്ലയിൽ കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 12 പേരിൽ നാല് പേർ തീരത്തേക്ക് നീന്തിക്കയറി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.

കോസ്റ്റുഗാർഡിന്റെ ഹെലികോപ്റ്ററും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകൾ പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നു.