കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞ് അപകടം. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
അപകട സമയം ഫൈബര്‍ തോണിയില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ സന്ദീപ്, രതീഷ്, കാര്‍ത്തിക് എന്നിവരെയാണ് കാണാതായത്. മണിക്കുട്ടന്‍, രവി, ശശി, ഷിബിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.