പെട്രോൾ പമ്പിൽ ഫോണുപയോഗിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ കുത്തിപ്പരുക്കേൽപ്പിച്ചു

  തിരുവനന്തപുരം വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ആക്രമണം. ഇന്ധനം നിറയ്ക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനായിരുന്നു ആക്രമണം. ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പമ്പിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് യുവാക്കൾ ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ടു. പമ്പിൽ നിന്ന് പോയ യുവാക്കൾ വെട്ടുകത്തിയുമായി തിരികെ എത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്‌

Read More

തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ 19കാരനെ കള്ളനെന്ന് കരുതി പിതാവ് കുത്തിക്കൊന്നു

  മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിനോട് പറഞ്ഞു സംഭവത്തിന് പിന്നാലെ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് അനീഷിനെ ആക്രമിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിനുള്ളിൽ ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ കണ്ടതോടെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്‌റ്റേഷനിൽ…

Read More

ചെലവ് എത്ര ഉയർന്നാലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി

  കെ റെയിൽ പദ്ധതി ചെലവ് 84,000 കോടി കവിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടതുസർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങൾക്ക് പാർട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു. പദ്ധതിയെ പരിഷത്ത് എതിർത്ത സാഹചര്യത്തിലാണ് പ്രതികരണം ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും നന്ദിഗ്രാം മോഡൽ സമരത്തിനാണ് ശ്രമിക്കുന്നത്. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഈ കെണിയിൽ യുഡിഎഫും വീണു. കെ…

Read More

സിസിടിവി ദൃശ്യങ്ങൾ തെളിവായി: കിറ്റക്‌സിൽ പോലീസിനെ ആക്രമിച്ച പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

  സാബു ജേക്കബിന്റെ കിറ്റക്‌സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ. ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലത്ത് അഴിഞ്ഞാടുകയും മൂന്ന് പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്ത ക്രിമിനലുകളിൽ പത്ത് പേരെ കൂടിയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായ കിറ്റക്‌സ് ക്രിമിനലുകളുടെ എണ്ണം 174 ആയി. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പും നടപടി…

Read More

പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു

  പാലക്കാട് പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേർ പത്തനംതിട്ടയിലും ആലപ്പുഴയിൽ രണ്ട് പേരും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഓരോരുത്തരുമുണ്ട്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ അയർലാൻഡിൽ നിന്നും…

Read More

അതിഥിത്തൊഴിലാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഡി.ജി.പി യുടെ നിര്‍ദേശം. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനും ഇവരുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുമാണ് നിര്‍ദേശം. ഇവരുടെ ലഹരി ഉപയോഗം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ഡി.ജി.പി വിളിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. എല്ലാ ജില്ലകളിലും സ്ക്വാഡ് രൂപീകരിക്കും എന്ന് ഡി.ജി.പി അറിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനും സ്ക്വാഡ് രൂപീകരിക്കും. ഈ സംഘത്തിന് മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാനുള്ള ചുമതലയുമുണ്ട്. എ.ഡി.ജി.പി മനോജ്…

Read More

രാഷ്ട്രപതിയുടെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്നേഹവുമാണ്; മേയർ ആര്യ രാജേന്ദ്രൻ

  തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂർവ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും അദ്ദേഹം പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി രാഷ്ട്രപതി ചോദിച്ചറിഞ്ഞതായി ആര്യ ഫെയ്സി ബുക്കിലൂടെ അറിയിച്ചു . രാഷ്ട്രപതിയുടെ സ്നേഹവും കരുതലും… ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിനെ എയർപോർട്ടിൽ സ്വീകരിച്ച ശേഷം പൂജപ്പുരയിൽ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ്…

Read More

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 64 ആയി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Read More

മോന്‍സണ്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ മുഖ്യ പ്രതി മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരേപിക്കപ്പെട്ട നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിത്സ തേടുകയും ചെയ്തുവെന്നാണ് ഇ.ഡി കണ്ടെത്തല്‍. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊവിഡ്, 38 മരണം; 3052 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2474 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More