Headlines

ആരെങ്കിലും ചെയ്യുമോ, അതിന് വിവരമില്ല; തിരുവനന്തപുരം മേയറെ വിമർശിച്ച് കെ മുരളീധരൻ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് കെ മുരളീധരൻ. തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരന്റെ വിമർശനം. തിരുവനന്തപുരം മേയറെ വിമർശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ച് കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു

Read More

ഒമിക്രോണ്‍ വ്യാപനം; തിയറ്ററുകളില്‍ രാത്രി 10 നു ശേഷം പ്രദര്‍ശനമില്ല

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് തിയറ്ററുകളിൽ നിയന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.  നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്‍റ് ഷോ ഉണ്ടാവില്ല.വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Read More

കണ്ണൂർ വിസി നിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിയ്ക്ക് കൈമാറി. കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്.ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.      

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

  നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് അടക്കം പത്ത് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. ഇത് രണ്ടാംതവണയാണ് വിചാരണ…

Read More

ഒമിക്രോൺ, കൊവിഡ് വ്യാപനം: ഡൽഹിയിൽ ഭാഗിക ലോക്ക് ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ. ലെവൽ വൺ നിയന്ത്രണങ്ങളാണ് ഡൽഹിയിലേർപ്പെടുത്തുന്നത്. അവശ്യ സർവീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കടകൾ ഇടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂൾ, ജിം, തീയേറ്റർ തുടങ്ങിയ കേന്ദ്രങ്ങൾ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജോലിക്കാർ മാത്രമെ ജോലിക്ക് വരാൻ അനുവദിക്കാവൂ. ഹോട്ടലുകളിൽ 50പേർക്കും മെട്രോ…

Read More

സഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൃത്യം നടത്താൻ…

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. വസ്ത്രങ്ങളും ഒരു കുട്ടി വീട്ടിൽ നിന്ന് നാലായിരം രൂപയും എടുത്തിരുന്നു. കുട്ടികളെ തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് വീട് വിട്ടുപോയതെന്ന കാര്യം വ്യക്തമല്ല.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പോലീസ് വഹിക്കും

  കിഴക്കമ്പലത്ത് സാബു ജേക്കബിന്റൈ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുകാരുടെ ചികിത്സാ ചെലവ് പോലീസ് വകുപ്പ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനോടകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായായി ഡിജിപി അനിൽകാന്ത് അറിയിച്ചു. പോലീസുകാർക്ക് സർക്കാർ ഇതുവരെ ചികിത്സാ സഹായം നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ്…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി

  കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. അതേസമയം കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂർ എ എസ് പി അനൂജ്…

Read More

ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാൻ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തിൽപ്പെട്ട വാനിലുണ്ടായിരുന്നത്. പുല്ലുവിള സ്വദേശികളായ കരുണാംബരം(56), ബർക്കുമൻസ്(45), ജസ്റ്റിൻ(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ്…

Read More