പുതുവല്‍സരാഘോഷം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ്
കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പോലിസ് ഉദ്യോഗസ്ഥരെ പുതുവല്‍സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കും, മദ്യവില്‍പ്പന ശാലകളില്‍…
