Headlines

പത്തനംതിട്ട റാന്നിയിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുറുമ്പൻമൂഴിയിലാണ് സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. നാട്ടുകാരനായി സാബുവാണ് ജോളിയെ കുത്തിയത്. സംഘർഷം തടയാൻ ശ്രമിച്ച സമീപവാസിയായ ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്. സാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

Read More

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

  എസ് എസ് എൽ സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡിനെ തുടർന്ന് ക്ലാസുകൾ വൈകി ആരംഭിച്ചതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയുടെ ഭാഗമാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: കസ്റ്റഡിയിലെടുത്തത് 156 പേരെ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ​​​​​​​

  കൊച്ചി കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ച് അഴിഞ്ഞാടുകയും പോലീസ് ജീപ്പുകൾ കത്തിക്കുകയും പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 156 പേർ കസ്റ്റഡിയിൽ. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് തൊഴിലാളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റും നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ദൃശ്യങ്ങളുടെ സാഹയത്തോടെയാണ് പോലീസ് ജീപ്പുകൾ കത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞത്….

Read More

കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനുവും സംഘവും അറസ്റ്റില്‍

  ഇടുക്കി: അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനു ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത് . ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്നു ഇവര്‍.കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടന്നിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്. സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഈ അഞ്ചംഗ സംഘത്തെ ഇന്ന് തന്നെ ആലപ്പുഴ…

Read More

2022 ല്‍ യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി: ജനുവരി 1 മുതല്‍ ഇളവുകൾ പ്രാബല്യത്തിൽ വരും

  പുതുവർഷം പ്രമാണിച്ചു യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% വും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍…

Read More

സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; എറണാകുളത്ത് 11 പേർ

സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവന്തപുരം 6, തൃശ്ശൂർ, കണ്ണൂർ ഒന്ന് വീതം ഇങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ യുകെയിൽ നിന്നും യുഎഇ, അയർലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് പേരും സ്‌പെയിൻ, കാനഡ, ഖത്തർ, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തരുമുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും…

Read More

എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തിയ്യതി തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തിയ്യതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനമുണ്ടായി. എന്നാല്‍, പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായി. അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.

Read More

കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി

15 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ് എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ജനന തീയതി പ്രകാരം 18 വയസ്സ് തുടങ്ങുന്നത് മുതലുള്ളവർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. 15, 16, 17 ഏജ് ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളതെന്നും മന്ത്രി അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 1824 പേർക്ക് കൊവിഡ്, 16 മരണം; 3364 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1824 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂർ 150, തൃശൂർ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് പി വി ശ്രീനിജൻ എംഎൽഎ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു. കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും…

Read More