Headlines

തിരുവനന്തപുരത്ത് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി

  തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി, 11, 13, 14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി അയൽവാസിയുമാണ് കാണാതായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് നാലായിരം രൂപയും കുട്ടികൾ കൊണ്ടുപോയിട്ടുണ്ട്. മൂന്ന് പേരിൽ ഒരു കുട്ടിയെ മുമ്പും കാണാതായിട്ടുണ്ട്. വസ്ത്രങ്ങളും കുട്ടികൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.  

Read More

കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയിൽ സ്ഥാപിച്ച 5 കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.  കഴുത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായി നിർത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ്…

Read More

മുഖ്യമന്ത്രിയോട് പരാതി പറയാം; 1076ല്‍ വിളിക്കൂ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. ജനുവരി ഒന്നു മുതലാണ് പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരുക. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിനകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന്…

Read More

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Read More

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ

  വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി…

Read More

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ

  വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി…

Read More

എന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്; പൊലീസിന്റേത് കൊടുംക്രൂരത: സാബു എം ജേക്കബ്

തന്നെയും കിറ്റക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. നിരപരാധികളായ അന്യ സംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരത. ഇവരെ തുറന്ന് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു. ”വളരെ യാദൃശ്ചികമായ അക്രമണമാണ് നടന്നത്. 164 പേരെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. വെറും 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണ്. ഇതിൽ 11 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ട് പേരെ ഞങ്ങൾ തന്നെ പൊലീസിന് കൈമാറും…

Read More

ഒമിക്രോൺ വ്യാപനം: സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചു

ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം. കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ 5 വരെയാണ് കർഫ്യു. വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം. വാഹനപരിശോധന കർശനമാക്കും. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ…

Read More

സംസ്ഥാനത്ത് ഇന്ന് 1636 പേർക്ക് കൊവിഡ്, 23 മരണം; 2864 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 1636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂർ 121, പത്തനംതിട്ട 108, തൃശൂർ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസർഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്; ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ

  നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമത് എത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ആരോഗ്യ സൂചികാപ്രകാരം ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ആരോഗ്യമേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ മികച്ച…

Read More