തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി, 11, 13, 14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി അയൽവാസിയുമാണ്
കാണാതായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് നാലായിരം രൂപയും കുട്ടികൾ കൊണ്ടുപോയിട്ടുണ്ട്. മൂന്ന് പേരിൽ ഒരു കുട്ടിയെ മുമ്പും കാണാതായിട്ടുണ്ട്. വസ്ത്രങ്ങളും കുട്ടികൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.