പുതുവർഷം പ്രമാണിച്ചു യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്‌ആര്‍ടിസി. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% വും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50% വും ക്യാന്‍സലേഷന്‍ നിരക്ക് നല്‍കിയില്‍ മതിയാകും.
കെഎസ്‌ആര്‍ടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാ തീയതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂല്‍ ചെയ്യാനും സാധിക്കും