കണ്ണൂർ വിസി നിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിയ്ക്ക് കൈമാറി. കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്.ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.