കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പോലീസ് വഹിക്കും

 

കിഴക്കമ്പലത്ത് സാബു ജേക്കബിന്റൈ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുകാരുടെ ചികിത്സാ ചെലവ് പോലീസ് വകുപ്പ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനോടകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായായി ഡിജിപി അനിൽകാന്ത് അറിയിച്ചു.

പോലീസുകാർക്ക് സർക്കാർ ഇതുവരെ ചികിത്സാ സഹായം നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ചെലവ് പോലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.