കാക്കനാട് ലഹരിമരുന്ന് പാർട്ടി: പോലീസിനെ കണ്ട് ഫ്‌ളാറ്റിൽ നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്ക്
കാക്കനാട് ഫ്‌ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ട് എട്ടാം നിലയിൽ നിന്ന് എടുത്തുചാടിയ യുവാവിന് ഗുരുതര പരുക്ക്. കായംകുളം സ്വദേശി അതുലിനാണ്(22) പരുക്ക്. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം ഒരു യുവതി അടക്കം ഏഴ് പേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. യുവതിയെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്‌ളാറ്റിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നും പിടിച്ചെടുത്തു
