വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണ്. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു.
ഇത്ര ശക്തമായ മഴയിലും ഇവിടെ എത്തിയ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ റെയിൽ കണക്ടിവിറ്റിക്കുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇംഫാൽ -ജിരിബാം റെയിൽവേ പാത പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
തലസ്ഥാനം ഉടൻതന്നെ റെയിൽവേ നെറ്റ്‌വർക്ക് ഭാഗമാകും. 22000 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നു. 4000 കൊടി നിർമ്മിച്ച ഇൻഫാൽ വിമാനത്താവളം പുതിയ ഉയരങ്ങളിൽ എത്തിച്ചു. കണക്ടിവിറ്റി വർദ്ധിച്ചത് മണിപ്പൂരിൽ എല്ലാവരുടെയും സൗകര്യം വർദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വർഷങ്ങൾക്ക് പതിറ്റാണ്ടുകളായി തുടരുന്ന പല സംഘർഷങ്ങളും അവസാനിച്ചു. പുരോഗതിക്ക് സമാധാനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇന്ന് ഭാരത അതിവേഗം വികസിക്കുന്നു. രാജ്യം ഉടൻ ലോകത്തിലും മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് മണിപ്പൂർ സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.