Headlines

പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ ഡീപ് ഫെയ്ക്ക് വീഡിയോ; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ കോൺഗ്രസിന്റെ ഡീപ് ഫെയ്ക്ക് വീഡിയോയിൽ പൊലീസ് കേസ്. കോൺഗ്രസ്‌ നേതാക്കളെ പ്രതിച്ചേർത്താണ് പൊലീസ് കേസെടുത്തത്. വിഡിയോ പ്രചരിപ്പിച്ചതിനാണ് നടപടി. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ നിർമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. എന്നാൽ വീഡിയോയെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും, അതിൽ ആരും പ്രധാനമന്ത്രിയുടെ അമ്മയെ അനാദരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പവൻ…

Read More

നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവം; യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

കോഴിക്കോട് നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് നാദാപുരം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു….

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്ക് രോഗം, നീന്തൽക്കുളം അടച്ചുപൂട്ടി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്….

Read More

‘ടി.സിദ്ദിഖിന്റെ ഓഫീസിന് നേരെയുള്ള സിപിഐഎം ആക്രമണം പ്രതിഷേധാര്‍ഹം’: സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഐഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഐഎം അക്രമകാരികള്‍ക്ക് പ്രോത്സാഹസനം നല്‍കുകയാണ് ചെയ്തത്. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ നിലപാടുമാണ് പോലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍…

Read More

കടുത്ത മാനസിക സമ്മർദം നേരിടുന്നു; കുറച്ച് വ്യക്തികൾ പാർട്ടിയെയും ഞങ്ങളുടെ ജീവിതവും നശിപ്പിച്ചു, പത്മജ

കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചുവെന്ന് എൻ എം വിജയൻറെ മരുമകൾ പത്മജ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്നത് കടുത്ത മാനസിക സമ്മർദമാണ്. കെ പി സി സി നേതൃത്വം തന്ന വാക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാധ്യതകൾ ഒറ്റയ്ക്ക് തീർക്കാൻ കഴിയുന്നില്ലെന്നും കുട്ടികൾ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും പത്മജ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

വലിയൊരു ശബ്ദം കേട്ടു, മകനെയും വിളിച്ച് വീട്ടമ്മ പുറത്തേക്കോടി‌; വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

കൊല്ലം: കൊല്ലം ഏരൂരിൽ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് പൂർണമായും തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് ഏരൂർ കുളത്തൂപ്പുഴ റോഡിൽ കാഞ്ഞുവയലിന് സമീപം അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ഫാത്തിമയും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഓടിയെത്തിയാണ് ഡ്രൈവറെയും…

Read More

അൽഫാം മന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; പാലക്കാട് 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടൽ അടപ്പിച്ചു. മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘ചെങ്ങായിസ് കഫെ’ എന്ന വടക്കഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛർദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവർ ആശുപത്രികളിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ…

Read More

ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്നേഹിച്ചതിൽ പക; 42 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് 42 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിച്ചതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിലെ മാർത്താണ്ഡം, കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശിനിയായ 21 ക്കാരി ബെനിറ്റ ജയയാണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശിയായ കാർത്തിക്കാണ് ബെനിറ്റയുടെ ഭർത്താവ്. 42 ദിവസം മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞുമായി തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ…

Read More

‘സംസ്ഥാന കൗൺസിൽ നിന്നും ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല’; കെ.കെ ശിവരാമൻ

സംസ്ഥാന കൗൺസിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്ന് മുൻ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ. ഓരോ സമ്മേളന കാലയളവിലും 20 ശതമാനം പേരെ ഒഴിവാക്കും. പുതിയ ആളുകളെ ഉൾപ്പെടുത്തും. പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. ഒഴിവാക്കാനുള്ള കാരണം പ്രായപരിധിയും അനാരോഗ്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കെ. ഇ. ഇസ്മായിലിനെ പുകഴ്ത്തി കെ. കെ. ശിവരാമൻ. കെ. ഇ. ഇസ്മായിലിനെയും തന്നെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം 16-ാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ചയാളാണെന്നും കെ. കെ….

Read More

ഹൃദയ ശസ്ത്രക്രിയ; 13 കാരിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. കുട്ടിയെ നാളെ പുലർച്ചെ വെന്റിലേറ്ററിൽ നിന്ന് മാറ്റും. ഇന്ന് പുലർച്ചെ 6.30 നാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയിൽ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ്…

Read More