ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി.
പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.