ബൂസ്റ്റർ ഡോസ് നൽകുക രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് 9 മുതൽ 12 മാസം വരെ ഇടവേളക്ക് ശേഷം

കൊവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതർക്കും ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ നൽകി തുടങ്ങും. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതൽ 12 മാസത്തെ ഇടവേളയാണ് സർക്കാർ നിർദേശിക്കുന്നത്.

കൊവിഷീൽഡ്, കൊവാക്‌സിൻ വാക്‌സിനുകളുടെ ഇടവേളകൾ കേന്ദ്രം പരിശോധിച്ച് വരികയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ബൂസ്റ്റർ ഡോസിന് അർഹരായവരിൽ ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.