ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ സർക്കാർ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തോന്നുന്നില്ല. ഗവർണർ തുടരണമെന്നാണ് എൽ ഡി എഫ് നിലപാട്. കണ്ണൂർ വിസ നിയമന വിവാദത്തെ തുടർന്നാണ് ഗവർണർ സർക്കാരിനെതിരെ പരസ്യനിലപാട് എടുത്തത്
വി സി നിയമന കേസിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സ്വീകരിച്ചിരുന്നില്ല. ചാൻസലർ സ്ഥാനം ഒഴിഞ്ഞതിനാൽ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ചാൻസലർ പദവി ഏറ്റെടുക്കണമെന്ന ഗവർണറുടെ ആവശ്യം നേരത്തെ മുഖ്യമന്ത്രി തള്ളിയിരുന്നു. ചട്ടപ്രകാരം നിലവിൽ ഗവർണർ തന്നെയാണ് ചാൻസലർ എന്നിരിക്കെ നോട്ടീസ് ഗവർണർ തന്നെ കൈപ്പറ്റണമെന്ന മറുപടി സർക്കാർ രാജ്ഭവന് നൽകിയേക്കും