ഇത്തരം നിലപാട് ഭരണഘടനാവിരുദ്ധം: ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവർണറെ ചാൻസലർ പദവി ഏൽപ്പിച്ചത്. നിയമസഭക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമുള്ളത്

സർക്കാരിന്റെ അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവർണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിർമാണം നടത്തി ഏൽപ്പിച്ച ദൗത്യം അദ്ദേഹത്തിന് ഒഴിയാനാകില്ല. ഓരോരുത്തരുടെ ഇഷ്ടം പോലെ ഓരോ പദവിയിൽ നിന്ന് മാറിനിൽക്കാനാകില്ല.

ഇനി നിയമസഭ കൂടി ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റിയാൽ മാത്രമേ അദ്ദേഹത്തിന് പദവിയിൽ നിന്നൊഴിയാൻ പറ്റൂ. നിയമസഭ ഭേദഗതി വരുത്തി അദ്ദേഹത്തിൽ നിന്ന് ചാൻസലർ പദവി മാറ്റാത്ത കാലത്തോളം സ്വയം മാറിനിൽക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും സതീശൻ പറഞ്ഞു