തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട. ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽ എസ് ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി യുവാവ് പിടിയിലായി. സംഭവത്തിൽ കരകുളം സ്വദേശി ശരത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
സ്‌കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്നുമായി ശരത്ത് പിടിയിലാകുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് സംശയിക്കുന്നു.