കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

 

കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് പിടിയിൽ കണ്ണൂർ സ്വദേശി കെ ജയേഷാണ് എക്‌സൈസ് പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് ജയേഷിന്റെ പക്കൽ നിന്നും പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് യുവാവ് പിടിയിലായത്.