ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം; രണ്ട് പേർക്ക് പരുക്ക്

 

ജമ്മു കാശ്മീർ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സ്‌ക്വാഡും പരിശോധന നടത്തുകയാണ്

വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനിറ്റ് ഇടവിട്ട് രണ്ട് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.