കോവിഡ് വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ടിപിആർ 24ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. വീടിനടുത്തുള്ള ആരാധനാലയങ്ങളിൽ പോകാം. നിയന്ത്രണങ്ങൾക്കു വിധേയമായി ഒരു സമയം 15 പേർക്ക് മാത്രമാണ് ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക.
ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ അനുവദിക്കും. പൊതുഗതാഗതമുണ്ടാകില്ലെങ്കിലും അവശ്യ വിഭാഗത്തിന് പ്രത്യേക ബസ് സർവീസ് ഉണ്ടാകും. നാളെ മുതൽ ഇളവുകൾ തുടരും.