ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് ലക്ഷങ്ങളും ആഭരണവും തട്ടിയ യുവതി പിടിയിൽ

 

പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം യുവാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും കവർന്ന സംഭവത്തിൽ യുവതി പിടിയിൽ. തൃശ്ശൂർ ചേലക്കര സ്വദേശി മിനി ആണ് അറസ്റ്റിലായത്. തൃശ്ശൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്

സമൂഹ മാധ്യമത്തിലൂടെയാണ് മിനി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഷൊർണൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ ആഭരണങ്ങളും അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു

ഒരാഴ്ചക്ക് ശേഷം ആഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് യുവതി യുവാവിനെ വീണ്ടും ലോഡ്ജിലേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധരഹിതനാക്കുകയും നഗ്നനാക്കി ഫോട്ടോ എടുക്കുകയുമായിരുന്നു. ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ കൂടി മിനി ആവശ്യപ്പെട്ടതോടെയാണ് യുവാവ് പരാതി നൽകിയത്.