മാവേലി, മലബാർ എക്‌സ്പ്രസുകൾ അടക്കം നാല് ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതോടെ ഈ ട്രെയിനുകളിൽ റിസർവേഷൻ കൂടാതെയും യാത്ര ചെയ്യാനാകും. കൊവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഈ വണ്ടികൾ സ്‌പെഷ്യൽ സർവീസായി മാത്രമാണ് ഓടിയിരുന്നത്
16603, 16604 മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക്ക് അപ് വാനുകളും ശനിയാഴ്ച മുതൽ കൂടുതലായുണ്ടാകും.
12601, 12602 ചെന്നൈ സെൻട്രൽ-മംഗളൂരു, മംഗളൂരു-ചെന്നൈ സെൻട്രൽ മെയിലിൽ രണ്ട് വീതം ജനറൽ കമ്പാർട്ട്‌മെന്റുകളും ലഗേജ് കം ബ്രേക്ക് അപ് വാനുകളുമുണ്ടാകും.
16629, 16630 തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് അപ് വാനുമുണ്ടാകും. ജനുവരി ഒന്ന് മുതൽ 16 വരെയാണ് ഈ സൗകര്യം.
22637, 22638 ചെന്നൈ-മംഗളൂരു, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ രണ്ട് വീതം ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാകും. ജനുവരി 17 മുതലാണ് ഈ സൗകര്യം.