15-18 വയസ്സുകാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും

 

15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നാളെ മുതൽ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. വാക്‌സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്.

രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയൽ രേഖ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ല.