സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും…

Read More

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി…

Read More

സ്വർണക്കടത്ത് ; ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്, കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് . ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ…

Read More

സമൂഹവ്യാപന സാധ്യതയില്ല ; എറണാകുളം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ എറണാകുളം മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും. കൂടാതെ ചമ്പക്കര മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, വരാപ്പുഴ മാര്‍ക്കറ്റുകളും അടിച്ചടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു സമൂഹവ്യാപന സാധ്യതയില്ല. എന്നാലും ആള്‍ കൂടുന്നയിടങ്ങളിലെല്ലാം അടിച്ചിട്ടു കൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലയിലാകെയോ കൊച്ചി നഗരത്തിലോ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട് ചമ്പക്കര മാര്‍ക്കറ്റ് നിലവില്‍ കണ്ടെയ്‌മെന്റ് സോണാണ്. കൊച്ചി…

Read More

വയനാട്ടില്‍ 14 പേര്‍ക്ക് കൊ വിഡ്; ഏറ്റവും കൂടുതൽ രോഗികൾ ഇന്ന്

കല്‍പറ്റ: ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിനം രോഗം കണ്ടെത്തുന്നവരുടെ ഏറ്റവും കൂടിയ എണ്ണമാണിത്. ഇന്ന് മൂന്ന് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബെംഗളൂരുവില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മടക്കര സ്വദേശിയായ 43കാരന്‍, ദുബയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി…

Read More

പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു, അതിർത്തികൾ അടച്ചു

തിരുവനന്തപുരം പൂന്തുറയില്‍ സമൂഹവ്യാപന ഭീഷണി .മേഖലയില്‍ 25 കമാന്‍ഡോകളെ വിന്യസിച്ചു. എസ് എ പി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് സോളമന്റെ നേതൃത്വത്തിലാണ് കമാന്‍ഡോകള്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തിയത്. കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദേശം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ പി ഗോപിനാഥ്, അസി. കമ്മീഷണര്‍ ഐശ്യര്യ ദോംേ്രഗ എന്നിവര്‍ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗത്തിന്റെ മേല്‍നോട്ടം എഡിജിപി ഡോ. ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് വഹിക്കും. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവത്കരണം…

Read More

പുതുതായി 12 ഹോട്ട് സ്പോട്ടുകൾ; നാല് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള…

Read More

ഇന്ന് 301 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 90 പേർക്ക്; രോഗമുക്തി 107 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍…

Read More

ഇത് കേരളമാണ് ; ഇനിയുമുണ്ടിവിടെ നന്മ വറ്റാത്ത മനുഷ്യർ

തിരുവല്ലയില്‍ കാഴ്ചശക്തിയില്ലാത്ത നടുറോഡില്‍ നിന്ന വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതോടെ യുവതി ആരെന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ യുവതിയെ കണ്ടെത്തുകയും ചെയ്തു തിരുവല്ല ജോളി സില്‍ക്‌സില്‍ സെയില്‍സ് ഗേളായ സുപ്രിയയാണ്‌ നന്മ വറ്റാത്ത മനസ്സിന്റെ ഉറവിടമെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെയാണ് ‘വൈകീട്ട് ആറരയായപ്പോള്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവാണ് എല്ലാ ദിവസവും വിളിക്കാന്‍ വരാറുള്ളത്. ഇന്നലെ ഓഫീസില്‍…

Read More

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.    കോട്ടയം കങ്ങഴ പത്തനാട് സ്വദേശി  ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കോവിഡ്  ബാധിതനായി   അദാൻ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു .  ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്.   സീനയാണ്  ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.

Read More