പൂന്തുറയിൽ സ്ഥിതി ആശങ്കാജനകം; 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കും കോവിഡ്

കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പൂന്തുറയിൽ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സർക്കാർ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടൽ വഴി ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി.

Read More

സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല

  സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം.സ്വർണ്ണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിബിഐ അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസിൽ മുഖ്യ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന വാദം പച്ചക്കളളമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്പേസ് കോൺക്ലവിന്‍റെ മുഖ്യ സംഘാടക സ്വർണ്ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷാണെന്നതിന്‍റെ തെളിവുകളും…

Read More

കോവിഡ് ഭീതി; എറണാകുളം ജനറൽ ഹൃദ്രോഗ വിഭാഗം അടച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃ വിഭാഗം അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉറവിടം അറിയാത്ത രോഗികളുടെയും സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. എറണാകുളത്ത് ഇന്നലെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒൻപത് പേരും രോഗബാധിതരായത് സമ്പർക്കം വഴിയാണ്. വരും ദിവസങ്ങളിൽ വിപുലമായ ആൻറിജൻ പരിശോധന നടത്താൻ 15000 കിറ്റുകൾ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. കണ്ടെയിൻമെൻറ് സോണുകളിൽ 167 പേർക്ക് ഇന്നലെ പരിശോധന…

Read More

സ്വര്‍ണക്കടത്ത് കേസ്; സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി:ഡിബ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി മാനങ്ങള്‍ കൈവന്ന സാഹചര്യത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരേ സമയം കസ്റ്റംസ് അന്വേഷണത്തിനൊപ്പം സി ബി ഐ അന്വേഷണംകൂടി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. രണ്ടംഗ സി ബി ഐ സംഘമാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേസ് സി ബി ഐ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏത് അന്വേഷണവും നടത്താന്‍…

Read More

സ്വപ്‌നയ്ക്ക് പത്താം ക്ലാസ് യോഗ്യത പോലുമുണ്ടോയെന്ന് സംശയം, സ്വത്തിനായി ഭീഷണിപ്പെടുത്തി- സഹോദരന്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പുതിയ വിവാദം. സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സ്വപ്നയുടെ സഹോദരൻ ബ്രൈറ്റ് സുരേഷ് വെളുപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ഇത് സമ്പന്ധിച്ച് പറഞത്. സ്വപ്ന ഉന്നത വിദ്യാഭ്യാസം നടത്തിയ കാര്യത്തെക്കുറിച്ച് അറിയില്ല. കുടുംബ സ്വത്തിനെ ചൊല്ലി സ്വപ്ന കൂടുംബത്തിനും തനിക്കുമെതിരേ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. കൈയും കാലും വെട്ടുമെന്നടക്കം സഹോദരി ഭീഷണിപ്പെടുത്തി….

Read More

സ്വർണക്കടത്ത് ; സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചു

സ്വർണ കടത്തുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിനാണ് കസ്റ്റംസ് തയാറെടുക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യുഎഇ കോൺസിലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ…

Read More

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ സ്വദേശി (23), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ കുറ്റിക്കാട് സ്വദേശി (41), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ്…

Read More

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ രോഗമുക്തി നേടി. ജൂലൈ 3ന് കുവൈത്തില്‍ നിന്ന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്ന് കണ്ണൂരിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 28കാരന്‍, ജൂണ്‍ 20 ന് ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ  കേണിച്ചിറ സ്വദേശിയായ 42കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ…

Read More

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ് ഇന്ന്. സഖാവ് ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു കുറിപ്പിന്റെ പൂര്‍ണരൂപം സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്….

Read More

സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് 68 പേർക്ക് ;കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

സംസ്ഥാനത്ത് കടുത്ത ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം 272 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ…

Read More