ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ 8 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ട് സ്റ്റാഫ് നേഴ്‌സുമാരും ഫാർമസിസ്റ്റുമാരും ഉൾപ്പെടും. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ചത് ഈ താലൂക്ക് ആശുപത്രിയിലാണ്. താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രി അടയ്ക്കുന്നത്. ഇന്നലെ ആലപ്പുഴ ജില്ലയിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ…

Read More

സ്വര്‍ണക്കടത്ത്; ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ വച്ച്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ വച്ച്. ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സ്വപ്‌നയും സരിത്തും സന്ദീപും ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് സമീപത്തുള്ള ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവിടെ…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു, എറണാകുളത്തെ മൂന്നാമത്തെ മരണം

പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇദ്ദേഹം മരിച്ചത്. ആരോഗ്യവകുപ്പ് ബാലകൃഷ്ണൻ നായരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.

Read More

വെള്ളമുണ്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വെള്ളമുണ്ട പുളിഞ്ഞാൽ സ്വദേശി ചീകാപാറയിൽ ആയുഷ്(15) ആണ് മരിച്ചത്.വീടിന്റെ മുകൾനിലയിൽ താമസിക്കുന്ന വദ്യാർത്ഥി കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞതനു ശേഷം കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്റ്റെയർകെയ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.കുട്ടിയുടെ അച്ഛനും അമ്മയും ഗൾഫിൽ ജോലി ചെയ്തു വരികയാണ്.പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചു വരുന്നത്. മരണകാരണം വ്യക്തമല്ല. ബോഡി പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ മാതാപിതാക്കൾ ഗൾഫിൽ നിന്നും നാട്ടിൽ…

Read More

ക്വാറന്‍റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൌദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റൈന്‍ ലംഘിച്ചത്. പരിശോധനക്കിടെ മാസ്ക് ധരിക്കാത്തത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനിലിരിക്കെയാണ് പുറത്തിറങ്ങിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ നിന്ന് ഇയാള്‍ കുതറി ഓടുകയായിരുന്നു. പിന്നീട് പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സാഹായത്താല്‍ ഇദ്ദേഹത്തെ പിടികൂടി ആശുപത്രിയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ചെന്നീര്‍ക്കര സ്വദേശിയായ…

Read More

സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും, അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വയനാട് കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. മഠത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും മദര്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്.

Read More

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് ശിവശങ്കര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് സംസാരിച്ചിരുന്നതായി സൂചനകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. വിവാദങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read More

കോഴിക്കോട് സമ്പർക്ക കേസുകൾ കൂടുന്നു ; വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം തുടരും

കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം…

Read More

പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും ; കേരളത്തിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ രണ്ടെണ്ണം

സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക പ്രദേശത്ത് 50 ൽ കൂടുതൽ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റർജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ…

Read More