സുൽത്താൻ ബത്തേരി നഗരം ഭീതിയിൽ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ക്വാറന്റൈയിനിൽ പ്രവേശിക്കേണ്ടയാളുകൾ ടൗണുകളിലൂടെ ചുറ്റിയടിക്കുന്നു
സുൽത്താൻ ബത്തേരി : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വയനാട് അതിർത്തിയായ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്ന ആളുകൾ നേരെ ക്വാറന്റൈയിനിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിർത്തി പട്ടണങ്ങളിലൂടെ കറങ്ങി നടക്കുന്നതായി അറിയുന്നു. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അവിടേക്ക് നേരെ പോയി ക്വാറന്റൈയിനിൽ കഴിയണം വഴിക്ക് എവിടെയും നിർത്താൻ പാടില്ല. എന്നാൽ ഇന്ന് മുത്തങ്ങവഴി വരുകയും പോലീസ് സ്റ്റിക്കർ പതിക്കുകയും ചെയ്ത ഒരു വാഹനത്തിലുള്ളവരാണ് നായ്‌ക്കെട്ടിയലെ കടകളിൽ കയറിയിറങ്ങിയത്. ബീനാച്ചിയിലെ ഒരു…