സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

തിരുവനന്തപുരം : നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി.

പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ സഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിൽ വിടും.

ആലുവ ജില്ലാ ആശുപത്രിയിലാണ് സ്വപ്നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്