Headlines

എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി; സ്വപ്‌നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

ബെംഗളൂരുവിൽനിന്ന് സ്വപ്ന സുരേഷുമായി യാത്രതിരിച്ച എൻ.ഐ.എ. വാഹനത്തിന്റെ ടയർ പഞ്ചറായി. ദേശീയപാതയിൽ പാലക്കാട് ആലത്തൂർ പിന്നിട്ടതിന് പിന്നാലെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായി അല്പസമയം യാത്ര തടസപ്പെട്ടത്. തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചു. സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാൽ അല്പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയിൽ നിർത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടർന്നത്. രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ…

Read More

മലപ്പുറത്ത് കൊവിഡ് ബാധിച്ച യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ചു; മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മലപ്പുറം ഏങ്ങരിമക്കോട് സ്വദേശിനിയായ യുവതിയുടെ കുഞ്ഞുങ്ങളാണ് പ്രസവത്തോടെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവതിക്ക് ഈ മാസം മൂന്നാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ജില്ലയില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 497 ആയി. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Read More

സ്വർണക്കടത്ത് ; ആസൂത്രണം ശിവശങ്കറിന്റെ ഫ്ളാറ്റിലെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് കസ്റ്റംസ് സൂചന നല്‍കുന്നു. ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചതാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും കസ്റ്റംസ് പറഞ്ഞു. എന്നാല്‍ ശിവശങ്കറിനെയും സ്വര്‍ണക്കടത്തിനെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. ഇതേപോലുള്ള സമയത്താകാം പ്രതികള്‍ ഇവിടെ വെച്ച് ആസൂത്രണം നടത്തിയതെന്നാണ്…

Read More

സ്വർണ്ണക്കടത്ത് ; സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കേരളത്തിലെത്തിച്ചത്. ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്. രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്. ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. രണ്ട് ദിവസം…

Read More

വൈക്കം എംഎൽഎ സി.കെ ആശ സ്വയം നിരീക്ഷണത്തിൽ

വൈക്കം എംഎൽഎ സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ടെലിവിഷനില്ലാത്തതിനാൽ കുട്ടിയെ വീട്ടിൽ എത്തി പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പത്തിലധികം പൊലിസുകാരും പങ്കെടുത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളിൽ പുസ്തകവിതരണവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമ്പർക്കപ്പട്ടികയിൽ 100 ലധികം പേർ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇന്നലെ 15…

Read More

മലപ്പുറത്ത് പിടിയിലായത് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. കേസിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. ഏറ്റവും നിര്‍ണായക നീക്കമായാണ് കസ്റ്റംസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ ക്യാരിയര്‍മാരാണെന്നും ഉന്നതബന്ധമുള്ള പലരും സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെന്നുുമുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യുകയാണ്. സരിത്തും കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണുള്ളത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും വിവരം…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ജീന്‍സിന്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്

Read More

കോഴിക്കോട് സമ്പർക്കത്തിലൂടെ കോവിഡ് പെരുകുന്നു; വലിയങ്ങാടിയും പാളയവും മിഠായിതെരുവും നിയന്ത്രിത മേഖലകൾ

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പതിനേഴു പേരില്‍ പത്തു പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കോഴിക്കോട് കോര്‍പ്പറേഷനിലെ മീഞ്ചന്ത വാര്‍ഡില്‍ മാത്രം ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതോടെ ജില്ലാ ഭരണകൂടം നഗരത്തില്‍ കൂടുതല്‍…

Read More

സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത് സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും കഴിഞ 9 ന് ബംഗളൂരുവിലേക്ക് മുങ്ങിയത് വയനാട്ടിലെ സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന. 9ന് പുലർച്ചെ മുത്തങ്ങ അതിർത്തി കടന്ന് കാർമാർഗമാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് അറിയുന്നത്. എന്നാൽ ഇത് എൻ ഐ എ സംഘം വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം സേലം വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്….

Read More

തിരുവനന്തപുരം സ്വർണക്കടത്ത്: മലപ്പുറത്ത് ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. മലപ്പുറത്താണ് ഒരാള്‍ പിടിയിലായത്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് നേരത്തെ സ്വര്‍ണം കൈപ്പറ്റിയെന്ന് കരുതുന്ന ആളാണ് കസ്റ്റഡിയിലുള്ളത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും സരിത്തും ഇതിന് മുന്‍പും സ്വര്‍ണം കടത്തിയെന്ന് സൂചനയുണ്ട്. ഈ സ്വര്‍ണം എന്തുചെയ്തു, വേറെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്…

Read More