ആശങ്ക പരത്തി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ 200 കടന്നു
സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200 കടന്നു. ഇന്ന് 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ വെള്ളിയാഴ്ച 204 പേര്‍ക്കായിരുന്നു ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 41 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയിലും 41 രോഗികളുണ്ട്. കാസര്‍കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 56 പേരില്‍ 41 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. എറണാകുളത്ത് ഇന്ന് 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്….