Headlines

12 പഞ്ചായത്തുകളിലും, രണ്ട് മുന്‍സിപ്പാലിറ്റികളിലും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് 12 പഞ്ചായത്തുകളിലും തിരുവനന്തുപരം നഗരത്തിലെ മൂന്ന് വാര്‍ഡുകളിലുമടക്കം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളിലും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലുമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസറ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രോഗികളുടെ എണ്ണം…

Read More

വയനാട്ടിലെ മില്ലുമുക്കിൽ നിരീക്ഷണത്തിലായിരുന്ന് ഇന്ന് രാവിലെ മരണപ്പെട്ട ആളുടെ ഫലം നെഗറ്റീവ്

കൽപ്പറ്റ:കണിയാമ്പറ്റ മില്ലുമുക്കിൽ ബാംഗ്ലൂരിൽ നിന്ന് ജൂലൈ10ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന മണ്ടോടി സജീവ് ജെയിംസ് ( 58 )ൻ്റെ പരിശോധന ഫലം നെഗറ്റീവ്.ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്വാബ് എടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. ഇതിൻ്റെ ഫലമാണ് നെഗറ്റീവായത്. തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Read More

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്.14 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍, അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍, ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45), ജൂണ്‍ 30 ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34),…

Read More

ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്; 162 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതരസംസ്ഥാനത്ത് നിന്നുവന്ന 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു ഇന്ന് ഉറവിടമറിയാത്ത 18 കേസുകളുണ്ട്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഡി എസ് സി, 10 ബി എസ് എഫ്, 77 ഐടിബിപി, 4 ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട്…

Read More

എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തുംലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ന​ഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.

Read More

ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ; കടുത്ത നിയന്ത്രണങ്ങള്‍, കടകൾ അടപ്പിച്ചു

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ ആക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് നഗരത്തിലെ എല്ലാ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, താലൂക്കാശുപത്രിയും പൂർണ്ണമായും അടച്ചു.ഇന്ന് കടകളും, മാർക്കറ്റും പൊലീസ് എത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയ്യാളുടെ സമ്പർക്കപ്പട്ടിക വളരെ കൂടുതലാണെന്ന് ആരോപിച്ച് രോഗിക്കും, കുടുംബങ്ങൾക്കും നേരെ ഫോണിലൂടെയും നേരിട്ടും ആക്രമണം നടക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു ആരോഗ്യ പ്രവർത്തകന്റെ വീടിനു മുന്നിൽ മൈക്കുകെട്ടി ആക്ഷേപിക്കുന്ന സംഭവം പോലും…

Read More

വയനാട് വിംസ്; മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു

കൽപ്പറ്റ:വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു.. ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്  വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശിച്ചത്. പതിനൊന്നംഗ സംഘത്തിലെ 5 പേരാണ് ഇന്ന് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകുക യാണ് സമിതി യുടെ ചുമതല. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട്…

Read More

സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്‍ ഐ എ ഓഫീസിലെത്തിക്കുന്ന പ്രതികളെ ഉന്‍ ചോദ്യം ചെയ്യാനാരംഭിക്കും. ഇരുവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത്, സ്വര്‍ണം ആര്‍ക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും. ജ്വല്ലറി ആവശ്യത്തിനല്ല സ്വര്‍ണം കടത്തിയതെന്നാണ് എന്‍ ഐ…

Read More

നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വടകര മാര്‍ക്കറ്റ് അടച്ചിട്ടു

വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ടു. മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ സലാം. പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പാറത്തോട് സ്വദേശിയായ അബ്ദുല്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read More