കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹവ്യാപനം

ലോകാരോഗ്യ സംഘടന മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്‌സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം എന്നിവയാണവ. ഇതില്‍ കേരളം മൂന്നാം ഘട്ടത്തിലാണ്

മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി.

രോഗപ്രതിരോധത്തില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലര്‍ സമീപിക്കുന്നുണ്ട്. സമ്പര്‍ക്ക രോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published.