നയതന്ത്ര ചാനലുപയോഗിച്ച് ജൂണില്‍ രണ്ട് തവണയായി 27 കിലോ സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലുപയോഗിച്ചുള്ള സ്വര്‍ണക്കടത്തില്‍ പതിവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജൂണില്‍ 27 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തിയത്. ജൂണ്‍ 24, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ബാഗേജ് കൈപ്പറ്റിയത് സരിത്താണ്. സ്വര്‍ണം അയച്ചത് ദുബൈയിലുള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി. കസ്റ്റംസ് അറസ്റ്റ് ചെയ്ത പി കെ റമീസിന് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചത്. സന്ദീപ്, സ്വപ്‌ന എന്നിവരായിരുന്നു ഇടനിലക്കാര്‍. ജൂണ്‍ 24ന് ഒമ്പത് കിലോ…