സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഐഎ ഓഫിസില്‍, ഒരാള്‍കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളെ എന്‍ഐഎ ഓഫിസിലെത്തിച്ചു. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന എന്‍ ഐഎയുടെ കൊച്ചി ഓഫിസിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും എന്‍ ഐഎ ഓഫിസിലെത്തിച്ചത്. പ്രതികളുടെ വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണു…

Read More

തിരൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ആള്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂരില്‍ സര്‍ക്കാര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. യുഎഇയില്‍ നിന്നാണ് അന്‍വര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്‌

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം. എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിരവധി കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല

Read More

എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി; സ്വപ്‌നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

ബെംഗളൂരുവിൽനിന്ന് സ്വപ്ന സുരേഷുമായി യാത്രതിരിച്ച എൻ.ഐ.എ. വാഹനത്തിന്റെ ടയർ പഞ്ചറായി. ദേശീയപാതയിൽ പാലക്കാട് ആലത്തൂർ പിന്നിട്ടതിന് പിന്നാലെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായി അല്പസമയം യാത്ര തടസപ്പെട്ടത്. തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചു. സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാൽ അല്പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയിൽ നിർത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടർന്നത്. രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ…

Read More

മലപ്പുറത്ത് കൊവിഡ് ബാധിച്ച യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ചു; മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മലപ്പുറം ഏങ്ങരിമക്കോട് സ്വദേശിനിയായ യുവതിയുടെ കുഞ്ഞുങ്ങളാണ് പ്രസവത്തോടെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവതിക്ക് ഈ മാസം മൂന്നാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ജില്ലയില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 497 ആയി. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Read More

സ്വർണക്കടത്ത് ; ആസൂത്രണം ശിവശങ്കറിന്റെ ഫ്ളാറ്റിലെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് കസ്റ്റംസ് സൂചന നല്‍കുന്നു. ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചതാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും കസ്റ്റംസ് പറഞ്ഞു. എന്നാല്‍ ശിവശങ്കറിനെയും സ്വര്‍ണക്കടത്തിനെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. ഇതേപോലുള്ള സമയത്താകാം പ്രതികള്‍ ഇവിടെ വെച്ച് ആസൂത്രണം നടത്തിയതെന്നാണ്…

Read More

സ്വർണ്ണക്കടത്ത് ; സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കേരളത്തിലെത്തിച്ചത്. ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്. രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്. ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. രണ്ട് ദിവസം…

Read More

വൈക്കം എംഎൽഎ സി.കെ ആശ സ്വയം നിരീക്ഷണത്തിൽ

വൈക്കം എംഎൽഎ സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ടെലിവിഷനില്ലാത്തതിനാൽ കുട്ടിയെ വീട്ടിൽ എത്തി പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പത്തിലധികം പൊലിസുകാരും പങ്കെടുത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളിൽ പുസ്തകവിതരണവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമ്പർക്കപ്പട്ടികയിൽ 100 ലധികം പേർ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇന്നലെ 15…

Read More

മലപ്പുറത്ത് പിടിയിലായത് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. കേസിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. ഏറ്റവും നിര്‍ണായക നീക്കമായാണ് കസ്റ്റംസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ ക്യാരിയര്‍മാരാണെന്നും ഉന്നതബന്ധമുള്ള പലരും സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെന്നുുമുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യുകയാണ്. സരിത്തും കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണുള്ളത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും വിവരം…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ജീന്‍സിന്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്

Read More