സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്‍ ഐ എ ഓഫീസിലെത്തിക്കുന്ന പ്രതികളെ ഉന്‍ ചോദ്യം ചെയ്യാനാരംഭിക്കും. ഇരുവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത്, സ്വര്‍ണം ആര്‍ക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും. ജ്വല്ലറി ആവശ്യത്തിനല്ല സ്വര്‍ണം കടത്തിയതെന്നാണ് എന്‍ ഐ…

Read More

നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വടകര മാര്‍ക്കറ്റ് അടച്ചിട്ടു

വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ടു. മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ സലാം. പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പാറത്തോട് സ്വദേശിയായ അബ്ദുല്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read More

പത്മനാഭ സ്വാമി ക്ഷേത്രം ; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച കേസില്‍ രാജകുടുംബത്തിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്രം ഭരണത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു. ഭരണചുമതല താത്കാലിക ഭരണസമിതിക്ക് സുപ്രീം കോടതി വിട്ടു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി താത്കാലിക ഭരണസമിതി രൂപീകരിക്കും. പുതിയൊരു കമ്മിറ്റി വരുന്നതുവരെ സമിതി ഭരണം തുടരും. രാജകുടുംബത്തിന്റെ അപ്പീല്‍ അംഗീകരിച്ചാണ് വിധി 2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന്…

Read More

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം ;സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിന്റെ ഭരണ നിർവഹണം എങ്ങനെ വേണം, ആരുടെ മേൽനോട്ടത്തിൽ വേണം, ബി നിലവറ തുറക്കുമോ ഇല്ലയോ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ പരമോന്നത നീതി പീഠം ഇന്ന് വിധി പറയുകയാണ്. മുൻ തിരുവിതാംകൂർ രാജകുടുംബത്തിന് ക്ഷേത്ര ഭരണ കാര്യത്തിൽ അവകാശം ഇല്ലെന്നും ഇതിനായി സർക്കാർ മുൻകൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ൽ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് മുൻ രാജ കുടുംബാംഗം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ, ചില ക്ഷേത്ര…

Read More

സ്വര്‍ണക്കടത്ത് കേസ്: റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സരിത്തിനൊപ്പം ചോദ്യം ചെയ്തു

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിനെ ഇന്ന് കോടതിയില്‍ ഹജാരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ പിടികൂടിയ റമീസിനെ കസ്റ്റംസ് കൊച്ചിയിലെ ഓഫീസിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തു. സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇടനിലക്കാരനാണ് റമീസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസ് പിടിയിലാകുന്നത്. സ്വര്‍ണക്കടത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാള്‍. മുമ്പും സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. അന്തരിച്ച മുന്‍ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ കുടുംബത്തിലെ അംഗമാണ് റമീസ്. ഇയാളുടെ…

Read More

സ്വപ്‌നയെയും സന്ദീപിനെയും എന്‍ ഐ എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നക്കും സന്ദീപിനും കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്. കേസില്‍ ഉന്നതര്‍ ഇടപെട്ടതായാണ് കസ്റ്റംസ് കരുതുന്നത്. ജൂണില്‍ ഇവര്‍ രണ്ട് തവണ സ്വര്‍ണം കടത്തിയിരുന്നു. മൂന്നാമത്തെ തവണയാണ് പിടിയിലാകുന്നത്. സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെയും തിരിച്ചറിഞ്ഞതായി കസ്റ്റംസ് പറയുന്നു പ്രതികളെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങും. സ്വപ്‌നയുടെയും സന്ദീപിന്റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ആലുവ ജനറല്‍ ആശുപത്രിയിലാണ് ഇരുവരുടെയും പരിശോധന നടന്നത്. കൊവിഡില്ലെന്ന് വ്യക്തമായതോടെ കസ്റ്റഡി…

Read More

കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ മരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇരുവരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Read More

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

തിരുവനന്തപുരം : നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ സഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിൽ വിടും. ആലുവ ജില്ലാ ആശുപത്രിയിലാണ് സ്വപ്നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്

Read More

‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നിര്‍ണായക വിവരങ്ങള്‍ സരിത്തില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം അയക്കുന്നത് ആര്, എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ സ്വപ്‌നക്കാണ് അറിയാവുന്നതെന്ന് സരിത് മൊഴി നല്‍കി. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത് സ്വപ്നയെ സംബോധന ചെയ്തത്. തനിക്ക് റമീസിനെ കുറിച്ച് മാത്രമാണ് അറിയാവുന്നതെന്നും സരിത് കസ്റ്റംസിനോട് പറഞ്ഞു. റമീസും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ റമീസിനെ പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാളെന്നാണ് വിവരം…

Read More