Headlines

വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ:വയനാട്ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വരയാല്‍ സ്വദേശിയായ 20 കാരന്‍, ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ സ്വദേശിയായ 40 കാരന്‍, ദുബൈയില്‍ നിന്ന് കോഴിക്കോട് വഴി ജൂണ്‍…

Read More

തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്‌ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാംപില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പര്‍ക്കരോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവഗുരുതരമാണ് സ്ഥിതി. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്.

Read More

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു.

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂർ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്തു എന്ന നിലയിലുള്ള വ്യാജ…

Read More

റെക്കോർഡിട്ട് കോവിഡ് ; 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട് ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2…

Read More

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവർ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്; സ്വപ്ന സുരേഷ്.

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന പറഞ്ഞു. താൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് മീഡിയക്ക് അന്വേഷിക്കാം….

Read More

കൊടുവള്ളിയിൽ ലീഗ്‌ നേതാവിന്റെ ബന്ധുവിന്റെ വീട്ടിലും കസ്‌റ്റംസ്‌ പരിശോധന

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ കൊടുവള്ളിയിൽ കസ്‌റ്റംസ്‌ പരിശോധന നടത്തിയതായി സൂചന. കൊച്ചിയിൽ നിന്നുള്ള കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരാണ്‌ വസ്‌ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ തെന്നാണ് അറിയുന്നത്. സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ സരിത്തിനും പൊലീസ്‌ തിരയുന്ന സന്ദീപ്‌ നായർക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൊടുവള്ളിക്കടുത്ത്‌ തലപ്പെരുമണ്ണയിലെുള്ള ബന്ധുവീട്ടിലേക്ക്‌ വിളിപ്പിച്ചാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്‌. അതേസമയം, വീട്ടിൽ റെയ്‌ഡ്‌ നടന്നിട്ടില്ലെന്നാണ്‌ വ്യാപാരിയുടെ വിശദീകരണം.മൊഴിയെടുത്തതും നിഷേധിച്ചിട്ടുണ്ട്

Read More

കാലവർഷം സജീവമാകും ; സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. ശനിയാഴ്ച്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം…

Read More

വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി ; മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങൾ മറിഞ്ഞു

കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വീണ്ടും വള്ളം മുങ്ങി. മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരെയും ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടിലേ ജീവനക്കാര്‍ രക്ഷപെടുത്തി. രാവിലെ ഉണ്ടായ അതിശക്തമായ കാറ്റിനെ തുടര്‍ന്നാണ് വള്ളങ്ങള്‍ മറിഞ്ഞത്. കായലില്‍ കനത്ത ഒഴുക്കും ഉണ്ടായിരുന്നു. വിവരമറിഞ്ഞു എത്തിയ ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെയും സമാനമായ രീതിയില്‍ വള്ളം മറിഞ്ഞു അപകടത്തില്‍പെട്ട മത്സ്യ ബന്ധന തൊഴിലാളികളെ മുഹമ്മ ബോട്ട് സ്റ്റേഷനിലേ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു….

Read More

ചിന്നാറിൽ ചമ്പക്കാട് കോളനി ഭാഗത്ത് പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് കോളനി ഭാഗത്താണ് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരും ആദിവാസികളും വിവരം ചിന്നാല്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍ജനെ എത്തിച്ച് പരിശോധിച്ചു കാട്ടുപോത്തിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തില്‍ പരുക്കേറ്റതാകാമെന്നാണ് നിഗമനം. പുള്ളിപ്പുലിയെ നിരീക്ഷിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു

Read More