സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി, കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
സ്വർണക്കടത്ത് കേസുമായി ബന്ധെപ്പെട്ട് സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിൻറെ ഫ്‌ലാറ്റിൽ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്….