സ്വർണക്കടത്ത് ; സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചു
സ്വർണ കടത്തുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിനാണ് കസ്റ്റംസ് തയാറെടുക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യുഎഇ കോൺസിലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ…